
മഞ്ഞുപുതച്ചൊരു മാമല അകലെ
മാടിവിളിക്കണ് ചങ്ങാതി..
പൊന്നല വീശണ പൊന്‍കതിരകലെ
പുഞ്ചിരി തൂകണ് കൂട്ടാളീ..
കാതങ്ങള്‍ താണ്ടീടാം..
പുതുലോകം തേടീടാം.
നാമൊന്നായ് പോയീടാം..
അതിരുകളെ വരുതിയിലാക്കാം.. വാ..
നീ വാ... എന്‍ കൂടേ വാ...
ശരവേഗം പായും ലോകമിത്..
ഗതി അറിയാതലയും നാമിവിടെ...
പ്രായത്തിന്‍ വേലി കടക്കാന്‍..
നിന്നുള്ളിലേ നിന്നെ തേടാന്‍..
ഒന്നിച്ചൊരു യാത്ര തിരിക്കാം വാ..
അതിരുകളെ വരുതിയിലാക്കാം.. വാ..
നീ വാ... എന്‍ കൂടേ വാ...
നിമിഷാര്‍ദ്ധത്തില്‍ ദിവസം തീരും..
നിന്‍ സ്വപ്നങ്ങള്‍ പാഴ്ക്കഥയാകും..
കാലത്തിന്‍ വ്യഥയില്ലാതെ,
ആനന്ദം തേടിപ്പോകാം വാ...
അതിരുകളെ വരുതിയിലാക്കാം.. വാ..
നീ വാ... എന്‍ കൂടേ വാ...
പുതു രൂപങ്ങള്‍.. പുതുഭാവങ്ങള്‍..
പുതുരുചികള്‍ തേടിപ്പോകാം.. വാ..
നീ വാ.. എന്‍ കൂടേ വാ...
പുലരിയിലേ ചുംബനമേകണ,
കതിരോന്‍ മുത്തിനെ കണികാണാം..
പൊന്നമ്പിളി പ്രേമം ചൊല്ലണൊ-
രാമ്പല്‍ പൂവിനെ താരാട്ടാം..
തരുശാഖകളില്‍...വയലേലകളില്‍..
തിരമാലകളില്‍.. കളിയാടാം..
ഒരു മതമെന്നും.. ഒരു വഴിയെന്നും
ഒരു പൊരുളെന്നും ഉലകിന്നരുളേകാം.
അതിരുകളെ വരുതിയിലാക്കാം.. വാ..
നീ വാ... എന്‍ കൂടേ വാ...
മഞ്ഞുപുതച്ചൊരു മാമല അകലെ
മാടിവിളിക്കണ് ചങ്ങാതി..
താമര പോലൊരു താരകമകലെ
കണ്ണിമ ചിമ്മണ് കൂട്ടാളീ..
കാതങ്ങള്‍ താണ്ടീടാം..
പുതുലോകം തേടീടാം.
നാമൊന്നായ് പോയീടാം..
അതിരുകളെ വരുതിയിലാക്കാം.. വാ..
നീ വാ... എന്‍ കൂടേ വാ...

Write a comment ...