
വ്യാളിയെപ്പോലെ വലുപ്പമില്ല
ഇവര്‍ക്കാകാശം മുട്ടുന്നുയരമില്ല.
ദ്രംഷ്ടകള്‍ തേറ്റകള്‍ ഏതുമില്ല
പിന്നെ പേടിപ്പെടുത്തുന്ന രൂപമില്ല.
ജാതിമതചിന്ത ലേശമില്ല
ഇവര്‍ക്കാധിയും വ്യാധിയും തീരെയില്ല.
കാമവും ക്രോധവും രണ്ടുമില്ല.
പല രോഗങ്ങള്‍ കൊണ്ടുള്ള ശല്യമില്ല.
വിശപ്പില്ല ദാഹവുമൊട്ടുമില്ല.
സദാ ഞാനെന്നഭാവമശേഷമില്ല.
സദാചാരവാദമിവിടെയില്ല
തഥാ ആണ്‍ പെണ്‍ തിരിവുകള്‍ ഒന്നുമില്ല.
സന്മാര്‍ഗവാദികളാരുമില്ല
അസന്മാര്‍ഗമായതായൊന്നുമില്ല.
ലാഭമോഹാദികളേതുമില്ല.
പിന്നെ വീട്ടുവാനായി കടങ്ങളില്ല.
കുത്തേറ്റു ചത്തവന്‍ കുത്തിയവന്‍ കൂടെ
സ്നേഹ സല്ലാപം നടത്തുന്നിടം.
ശത്രുജനങ്ങളും മിത്രങ്ങളാകുന്ന
മായികലോകമിതൊന്നുതന്നെ
ഇത്രമേല്‍ ശാന്തി എവിടെയെന്നോ
ഇതു നിസ്സംശയം ചുടുകാട് തന്നെ.
ആവേശമേറുമ്പോള്‍ പോന്നീടുക
നീ ഇഹലോകവാസം വെടിഞ്ഞീടുക.
ശങ്കാവിഹീനം നടന്നുകൊള്‍ക
നിനക്കായുള്ളിടം നീ എടുത്തു കൊള്‍ക

Write a comment ...