
ഒഴുകാം...
ചെറുതായ്...
പല വഴിയായ്...
ഒഴുകാം... ഒഴുകാം...
അരുവികളായ്...
ഇരുപുഴപോല്‍.. എന്നാലും,
ഒരുപുഴയായ്..
ഒരു മനമായ്... ഒഴുകാം...
പുഴയിലൊഴുകാതെ, നമ്മെ
പുണരും കല്ലുകളിലേറി,
കഥകള്‍... പറയാം...
ചെറുപുഞ്ചിരിയില്‍ നനയാം...
ഇരുവഴിയായ് പിരിയാം...
ഒഴുക്കിനെതിരായ് ഒഴുകാം..
അകലെ...
സാഗരമകലെ...
അകലേയ്ക്കൊഴുകാം... ഒടുവില്‍,
നിന്നരികില്‍ അണയാം... അറിയാം..
ഒന്നായൊഴുകാം... പുണരാം...
കടലില്‍ അലിയാം...
നിന്നോടലിയാം...
എവിടേ..
നീയെവിടേ.. പ്രിയതേ..

Write a comment ...