
എന്റെ തലയിലെ,
വരയിലെ, കഥയിലെ,
നായകനും ഞാന്‍.
പ്രതിനായകനും ഞാന്‍.
ആശകൊണ്ടു കെട്ടിവെച്ചകോട്ടയില്‍,
മടിപിടിച്ചു ചിതലരിച്ചുറങ്ങിടുന്നു ഞാന്‍.
വര്‍ണ്ണമേറെയുള്ള
പൊന്‍കിനാക്കള്‍ ആയിരം
തോളിലേറ്റിയുള്ള യാത്രയില്‍ നിരന്തരം
മറന്നിടുന്നു മിണ്ടുവാന്‍ പരസ്പ്പരം
വിട്ടകന്നിടുന്നു സൗഹൃദങ്ങള്‍ അത്രയും..
ഈ കിനാക്കയങ്ങളില്‍
വീണു ഞാന്‍ ഒടുങ്ങുമോ?
വീട്ടുകാര് കൂട്ടുകില്ല.
നാട്ടുകാര് തേടുകില്ല.
കൂട്ടിനാരാരുമില്ല.
ഏകനായ സ്വപ്ന സഞ്ചാരി ഞാന്‍.
വര്‍ണ്ണചഷകമേ
കൂട്ടിനായി നീ പോരുമോ..
ചില്ലുപാത്രത്തിലെ ഈ ലായനി,
എന്റെ സ്വപ്നലോകത്തിന്റെ ഗോവണി
മെല്ലെ കേറി ഇറങ്ങുന്ന രാത്രിയില്‍
നിദ്രയറ്റു വീഴുന്നീ കയങ്ങളില്‍
ഈ കിനാക്കയങ്ങളില്‍
വീണു ഞാന്‍ ഒടുങ്ങുമോ?
പുലരി പുഞ്ചിരിക്കുമോ?
നാളെ കണ്‍ തുറക്കുമോ?
ഈ കിനാവില്‍ അന്ത്യമായ്
ലയിച്ചുറങ്ങുമോ?

Write a comment ...