
പിറന്ന നാള് തൊട്ട്,
ഉള്ളിലുള്ള തീയ്..
കെടാതെ കാക്കണം..
കൂനകൂട്ടിവെച്ച,
പൊന്‍ കിനാക്കളൊക്കെ,
സത്യമാക്കി മാറ്റണം..
വീടു വെക്കണം..
അമ്മയെന്നും ചിരിക്കണം..
വീട് സ്വര്‍ഗമാവണം..
ആനന്ദം പരക്കണം..
നേടാനേറെയുണ്ട്,
പോകാന്‍ ദൂരമുണ്ട്,
ജോലിതേടി യാത്രയായ്..
ഞാന്‍, യാത്രയായ്..
കാട്ടിലൂടെ പോകണം..
വേട്ടയാടി നേടണം..
പൂ പോല്‍ ചിരിക്കണം..
പിന്നെ, പാമ്പുപോലെ ചീറ്റണം..
വഴിയിലാരോ കണ്ണുകെട്ടി,
ഇരുളില്‍ കൂട്ടൂതെറ്റി,
പിന്നെ വഴിയും തെറ്റി,
ഇരുളിന്‍ പാത തേടി ഞാന്‍..
കണ്ണില്‍ കനല് വെച്ച്,
സകലതും പുകച്ച്,
മെല്ലെ ഞാന്‍ ചിരിച്ച്,
കണ്ടവര്‍ മുഖം തിരിച്ച്,
അകലെയായി ഞാന്‍..
തോറ്റുപോയി ഞാന്‍..
ജീവിതം മടുത്തു ഞാന്‍..
തിരിച്ചു പോകുവാന്‍..
കൊതിക്കയാണ് ഞാന്‍..
പുകച്ചു തള്ളി ഞാന്‍..
കുടിച്ചു മുള്ളി ഞാന്‍..
മദിച്ചു തുള്ളി ഞാന്‍..
മരിച്ചു പോണു ഞാന്‍..
ഒന്നും ചെയ്തീല്ല ഞാന്‍..
കാലമങ്ങു പോയി..
ഇന്നിതാ മെല്ലെ മാഞ്ഞു പോണു..
കാലം ചെയ്തു പോണു..
കാലം ചെയ്തു പോണു...
കാലം ചെയ്തു പോണു....

Write a comment ...