
മനം മുറിഞ്ഞു നീറിടും
രണം മനസ്സില്‍ വാര്‍ന്നിടും
നിണം പുരണ്ടൊരൊര്‍മയായ്.
മറഞ്ഞിടുന്നു ഞാന്‍
ഏതോ കളിയിലെ കരുവായ്
ഏതോ കഥയിലെ ഇരയായ്
അകലേ ഉയരും കൊടിയിന്നടിയില്‍
വിട ഞാന്‍ പറയാം..
ഈ കരളു പങ്കിടാന്‍
കൊതിച്ചരാവിതാ
ഉദിച്ച താരകള്‍ മറഞ്ഞുവോ
ചങ്കുടഞ്ഞു നീ വീണുവോ
നിലാവകന്നനേരവും
ഇരുള്‍ പരന്നതില്ല തോഴിയേ..
ഈ തീരം ശൂന്യം
അരുവികള്‍ മൂകം
ശോക താഴ്വാരമൊന്നില്‍
ഏകയാകുന്നു നീ
ഒരുവൻ ആർക്കോ
കൊരുത്തുവെച്ച ചൂണ്ടയിൽ
ഉടലുടക്കി ജീവൻ
അറ്റുപോയ മൽസ്യമായി ഞാൻ
നരബലിയുടെ കരയില്‍
പ്രണയമാര് തിരയാന്‍
വിരഹദുഃഖമറിയാന്‍
ഇവര് മനുഷ്യരല്ല തോഴിയേ..
കൊന്നുതിന്നു പുലരുമിവര്
രക്തദാഹികള്‍
അധികാരമോഹികള്‍
ദൂരെ കേള്‍ക്കുന്നു കാഹളം
ഇതൊരുതരം ഉദകക്രിയ
പാതയില്‍ പൊടി പറത്തി
മുഷ്ടികള്‍ ചുരുട്ടി വായുവില്‍
ഉയര്‍ത്തി കൊടി പറത്തി വിഭ്രമം
പെരുത്തു കാട്ടിടുന്ന വിക്രിയ
മൃതശരീര നാമകരണമീ ക്രിയ.
അവിടെ കാമുകന്‍ മരിച്ചു
രക്തസാക്ഷിയായ് ജനിച്ചു.
ദൂരെ ആരെയോ നിനച്ച്
ഒരുവന്‍ എന്തിനോ ചിരിച്ചു.

Write a comment ...