
തെരുവുകളില്‍
കുടിലുകളില്‍
അരമനയില്‍ നാം
കാണും പലവിധ നാടകം
ലക്ഷ്യം നാണയം
പ്രണയാതുരയാകിയ കാമുകി
കുളിരാശകളേറെ നിരത്തവേ
ഉടന്‍ നീ ആടീടുക നാടകം
അല്ലേല്‍ അവളാടും അത് കാണണം.
പലര്‍ വെട്ടിനിരത്തിയ പാതകള്‍
അവര്‍ കെട്ടിയുയര്‍ത്തിയ കോട്ടകള്‍
അതില്‍ ഏമാന്‍മാരുടെ നാടകം.
നാട്ടില്‍ കരിയും കുടലിന്‍ രോദനം
പല കോടിമുടക്കിയ തേരുകള്‍
അതിലേറി നടന്നവര്‍ നാളുകള്‍
നീളേ ആടും പുതു നാടകം
നാം എന്തെല്ലാമിനി കാണണം
ഈ കാടും മലയും രംഗപടം
ഇവിടാടും പലരതിനൊത്തു ദിനം
നീ തേടിനടന്നത് സ്വര്‍ഗ്ഗ സുഖം
ഹാ പൊട്ടിയൊലിച്ചത് കര്‍ണ്ണപടം
നാടകമാണ് അഖിലം
അതിലാടുക നീ സതതം
നേടുകവേണം ഈ നാണയം
അതിനാടുകവേണം ഈ നാടകം

Write a comment ...