
അഹം.. പരം..
ജഡം.. ജീവനം..
ഇരുള്‍.. നിജം..
പകല്‍.. മോചനം..
തേടി നാം.. അലയവേ..
അകലെയായ്.. താരകം..
ശബ്ദമില്ലാതെയായ്..
ഇരുളിലജ്ഞാതരായ്..
വാഴവേ.. തേടവേ..
നിഴല്‍..ഉടല്‍ വിട്ടു,
ദൂരേക്കു മായും ദിനം,
ഇന്നിതാ.. വന്നിതാ..
കദനസാഗരം..
കാലമേറെ പോയ് സഖീ..
നമ്മളേറെ ദൂരെയായ്..
നിന്‍ സ്വരം മറന്നുപോയ്-
പ്രിയേ, വിതുമ്പിയെന്‍ മനം..
നഖരമാം, വിരഹമെന്‍,
നെഞ്ചിലുണ്ടെങ്കിലും
വിണ്ണിലെ പൊന്നൊളി
ചൊല്ലി സാന്ത്വനം..
വിണ്ണിലില്ല താരകം..
മണ്ണിലില്ല പൂവുകള്‍..
മരിച്ചു മണ്ണടിഞ്ഞുപോയി
മാനവകുലം..
പണ്ട് യുദ്ധം തുടങ്ങി
പാതി വാളെടുത്തു വന്നു
ബാക്കി വാക്കെടുത്തുനിന്നു.
വാളെടുത്തവര്‍
വാളിനാലേയൊടുങ്ങി..
വാക്കെടുത്തവര്‍
പോരിനാലേ മറഞ്ഞു,
വാക്കെടുത്തവന്റെ വാക്ക്
മെല്ലെ വാളുപോല്‍ തിളങ്ങി,
പിന്നെ നാവുകള്‍ കടന്ന്
ഉള്ളിലാളുന്നൊരഗ്നിയായ്..
ഉയരണം നാമിനീ..
നേടണം.. തിരികെ നാം..
ഭൂമി വീടാവണം..
ഇവിടെ മാരി പെയ്യണം..
ഒടുവിലേ ശ്വാസവും
മണ്ണിനായി നല്‍കണം..
ചോര ചിന്തിയെങ്കിലും,
തോറ്റൊടുങ്ങിയെങ്കിലും,
ഉള്ളിലെ...കനലിനെ..
അണയാതെ കാക്കണം..
വാഴണം.. പണ്ട് നാം
ഭരിച്ചപോല്‍..
അഹം.. പരം..
ജഡം.. ജീവനം..
ഇരുള്‍.. നിജം..
പകല്‍.. മോചനം..
തേടി നാം.. അലയവേ..
അകലെയായ്.. താരകം..
ശബ്ദമില്ലാതെയായ്..
ഇരുളിലജ്ഞാതരായ്..
വാഴവേ.. തേടവേ..

Write a comment ...