
കണ്ണേ, ഇന്നീ മണ്ണില്‍ നമ്മള്‍
ഒന്നായ് വാഴും കാലം..
ഇന്നെന്‍ നെഞ്ചില്‍ താളം തട്ടി
ആരോ പാടും കാതില്‍..
അനുരാഗം… പലമോഹം…
പുതുലോകം… പുതുതാളം…
പുതുഭാവം… പുതുരൂപം…
പുതുലോകം… ബഹുവര്‍ണ്ണം…
അതിലോലമിതേതോ
തെന്നല്‍ തഴുകുമ്പോള്‍,
അലകള്‍ കടലലകള്‍
ചെറുതിരകള്‍ പുണരുമ്പോള്‍
അറിയാതെന്നുള്ളില്‍
തെളിയും നിന്‍ രൂപം.
ചെറുപുഞ്ചിരിയോടെ,
മൃദുവാം മലര്‍ പോലെ,
വെറുതേയെന്‍ ചുണ്ടില്‍
ചിരി വിടരും നിമിഷം.
അനുരാഗമിതാണോ..
ഭ്രമകല്‍പ്പനയാണോ..
അറിയാതീ മണ്ണില്‍
ഞാനലയും തരുണം.
എന്‍ വിരലുകള്‍ നിന്നില്‍ മൃദു
തന്ത്രികള്‍ മീട്ടുമ്പോള്‍
നിന്‍ കരതലമെന്നില്‍ ലത
പോലെ പടരുമ്പോള്‍
ഇഴചേരുകയായ്
ഉയിരുകളൊന്നായിവിടെ.
അനുരാഗമിതാണോ..
അതിഭീകരമോഹത്തിന്‍
സാഫല്യമിതാണോ
അറിയാതിന്നീ ഉലകില്‍
ഉഴറും നിമിഷം
ഉടലില്‍ കൊതിയേറുമ്പോള്‍
പ്രണയം മറയാകും
ഒടുവില്‍ അത് മതിയാകും
പുതു ഉടലുകള്‍ തേടും
അനുരാഗമിതാണോ..
തിള പൊന്തിയ കാമത്തിന്‍
തിരമാലകളാണോ
അറിയാതിന്നീ രാവില്‍
അലയുന്നതു ഞാന്‍
പെണ്ണേ, ഇന്നീ മണ്ണില്‍ നമ്മള്‍
ഒന്നായ് വാഴും കാലം..
എല്ലാം പാഴ്ക്കനവാണോ.
മൃതി പോലെ നിജമാണോ.

Write a comment ...