
ഒന്നുമില്ലാതിരുന്ന്
ഒന്നെന്നു കണ്ടു പിന്നെ
രണ്ടായി മാറി പിന്നെ
മൂന്നെന്ന് തോന്നി പയ്യെ
നാലെന്ന് കണ്ടു കണ്ണില്‍
അഞ്ചെന്ന ഭാവം
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്
പയ്യെ തിരിച്ചറിഞ്ഞു
മുപ്പത്തിമുക്കോടിയായെന്ന സത്യം.
കാവി പുതച്ചിരുന്ന്
സാമീന്ന് ചൊല്ലിയൊരാള്‍
നാമം ജപിച്ചുകൊണ്ടു
മാജിക് കാട്ടി പിന്നെ
വിഗ്രഹം തുപ്പി ഉടനെ
ദൈവമായി മാറി
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്
പയ്യെ തിരിച്ചറിഞ്ഞു
ഭക്തരോ ലക്ഷങ്ങളായെന്ന സത്യം.
ജോലിയില്ലാതെ പണ്ട്
തെണ്ടിത്തിരിഞ്ഞൊരുവന്‍
ടി വി പരസ്യം കണ്ട്
ശംഖൊന്നു വാങ്ങി പിന്നെ
സമ്പത്ത് കൂടി ഒടുവില്‍
കോടികള്‍ നേടി.
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്
പയ്യെ തിരിച്ചറിഞ്ഞു
ശംഖുകള്‍ പലായിരം വിറ്റെന്ന സത്യം.
ഇനിയെങ്കിലും
ചൊല്ലുനീ മാനവാ..
നീ കാട്ടുമീ ഗോഷ്ടിതന്‍ പൊരുള്‍.

Write a comment ...