
പൂ പോലിരുന്നൊരാ ചങ്ക്
പറിച്ചെടുത്താലയിലിട്ട്
തീപോലെയാക്കീട്ട്
ബുദ്ധിയാം കൂടത്താല്‍ തച്ചു
പരുവമാക്കേണം.
കാരിരുമ്പിനേക്കാള്‍ കട്ടിയാക്കാം.
പിന്നെ ഇന്നിന്റെ
ലോകത്തില്‍ വാഴാം.
തീ തുപ്പും സത്വങ്ങള്‍
ആര്‍ത്തുവന്നാലും
പതറുകയില്ല നിന്‍ ചങ്ക്.
കരി വജ്രമാകുന്ന പോലെ നിന്നുള്ളം
ആരെയും ആകര്‍ഷിച്ചീടും
സുദൃഢമായ് അഭേദ്യമായ്
അനശ്വരമായ് ഇന്നുമാറും.
അചഞ്ചലമായൊരു
ഉള്ളമുണ്ടാകുമ്പോള്‍
അജയ്യനായ് നീയിന്നു മാറും.

Write a comment ...