
ഇനിയെങ്കിലും,
പറയു നീ.. എന്തിന്..
കറുപ്പിനോടെന്തിനീ വെറുപ്പ്.
കറുത്ത തോല്..
വിയര്‍ത്ത തോല്..
പടുത്തുയര്‍ത്തിയീ നാട്.
അവന്‍ അടിമയല്ല, പറയനല്ല,
പുലയനല്ല, കാടനല്ല,
വേടനല്ല, മാടനല്ല,
മൂഡനല്ല, വിഡ്ഢിയല്ല.
നീ തൊഴുന്ന തേവരെ,
കൊത്തിയൊരാ കല്ലിനെ,
പര്‍വതം പിളര്‍ന്ന്,
കൊണ്ടുവന്നവന്‍..
നിന്റെ ആഡംബര തേരിലേറി,
നിനക്ക് ചീറിപായാന്‍...
വഴി വെട്ടിയോന്‍...
എല്ലു വെള്ളമാക്കിയോന്‍...
വെയിലു തിന്നവന്‍...
മഴയേറ്റുവളര്‍ന്നവന്‍..
തീയില്‍ കുരുത്തവന്‍...
നീ കാട്ടിയത്, ഒഴിവാക്കിയത്,
വഞ്ചിച്ചത്, പുച്ഛിച്ചത്, മര്‍ദ്ദിച്ചത്,
മടുത്തവന്‍ തിരിഞ്ഞ്
നിന്നുവെങ്കിലോ..
നിന്റെ നാവ് വരളും,
നെഞ്ച് പിടയും,
ഉടല്‍ വിറയ്ക്കും.
അവന്റെ മുഷ്ഠി നിന്റെ
മസ്തകം പിളര്‍ക്കും.
ഒരു പടി, ഉയര്‍ന്ന് ചിന്തിക്ക് നീ...
മറുപടി, കൊടുത്തിനി ചിരിക്കുനീ...
നിന്റെ വാല്. നിന്റെ തന്ത തന്ന വാല്...
മുറിക്ക് നീ മനുഷ്യനായ് പിറക്ക് നീ...
നിന്റെയുള്ളില്‍ നീ വളര്‍ത്തിയ,
വര്‍ണ്ണവെറിയെ വേരോടറുക്ക്.
കാലമിനിയും ഉരുളും...
ഒടുവിലിരുളു നിറയും...
നീയും കറുപ്പിലലിയും...
അന്ന് നീയറിയും കറുപ്പിന്റെ നേര്.
എങ്കിലും, തിരുത്തുവാനുമാകുകില്ല.
അന്നും നിന്റെ
ഇരുളടഞ്ഞ കണ്ണിനകലെ,
ഒരു മാവ് അവന്‍ അറുക്കും..
നിനക്ക് യാത്രയേകാന്‍..
നിന്റെ പട്ടട, അതേ-
കറുത്തവന്‍ ഒരുക്കും.

Write a comment ...