
ഒരു തീനാളം
പുകച്ചുരുള്‍ ഉയരുവോളം
അതിന്‍ തീനാളം
നിന്നുയിര്‍ത്തിരി അണയുവോളം.
കിനാക്കളിന്‍ തീനാളം
നിന്‍ ഗതികോര്‍ജ്ജമായൊരഗ്നി നാളം
അകലുന്ന നേരം
ഇരുള്‍ വന്നു മൂടും..
ഉയിര്‍ വിട്ടുപോകും..
ഉടല്‍ യാത്രയാകും..
നാളിതുവരെ ഉടലിനെ
ഉയിരായ് കരുതിയൊരഗ്നി ദൂരെ മായും..
അത് തീഗോളമാകും..
നിന്നെ വന്നു പുല്‍കാന്‍
ആര്‍ത്തിങ്ങുപോരും..
അതില്‍ വെന്തുനീറുമ്പോള്‍ നീ
വിധിയെ പഴിക്കും പിന്നെ
സ്വയം തോറ്റൊടുങ്ങും.. പിന്നെ
മെല്ലെ മാഞ്ഞു പോകും.

Write a comment ...